സ്നേഹം
Love
ദൈവസ്നേഹത്തെയും പരസ്നേഹത്തെയും കുറിച്ചുള്ള ബൈബിൾ വചനങ്ങൾ.
“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”
“സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.”
“എന്നാല്‍, സ്നേഹമാണ് സര്‍വോത്കൃഷ്ടം.”
“പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന് ദൈവത്തെ അറിയുകയും ചെയ്യുന്നു.”
“ആദ്യം അവിടുന്നു നമ്മെ സ്നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്നേഹിക്കുന്നു.”
“ഇതാണ് എന്റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.”
“ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.”
“എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.”
“സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.”
“ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു.”