ഇന്നത്തെ വായനകൾ
2026, ജൂലൈ 7, ചൊവ്വാഴ്ച
ശ്ലീഹാക്കാലം
ഒന്നാം വായന
സുഭാഷിതങ്ങള്‍ 3, 1-12→1മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്; നിന്റെ ഹൃദയം എന്റെ കല്‍പനകള്‍പാലിക്കട്ടെ.
2അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്ധമായി ഐശ്വര്യവും നല്‍കും.
3കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക.
4അങ്ങനെ നീ ദൈവത്തിന്റെയുംമനുഷ്യരുടെയും ദൃഷ്ടിയില്‍പ്രീതിയും സത്കീര്‍ത്തിയും നേടും.
5കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.
6നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
7ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍നിന്ന്അകന്നുമാറുക.
8അത് നിന്റെ ശരീരത്തിന് ആരോഗ്യവുംഅസ്ഥികള്‍ക്ക് അനായാസതയുംനല്‍കും.
9കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക.
10അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും.
11കര്‍ത്താവിന്റെ ശിക്ഷണത്തെനിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്.
12എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെഎന്നപോലെ, കര്‍ത്താവ് താന്‍സ്‌നേഹിക്കുന്നവനെ ശാസിക്കുന്നു.
സുവിശേഷം
യോഹന്നാന് 15, 1-8→1ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.
2എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
3ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.
4നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
5ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
6എന്നില്‍ വസിക്കാത്തവന്‍മുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
7നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
8നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.
വായനാക്രമം ഔദ്യോഗിക ആരാധനാക്രമ കലണ്ടർ അനുസരിച്ച് പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു; നിലവിൽ മാതൃകാ ഡാറ്റ.