- കർത്താവേ അനുഗ്രഹിക്കണമേ.
- കർത്താവേ അനുഗ്രഹിക്കണമേ
- മിശിഹായെ അനുഗ്രഹിക്കണമേ.
- മിശിഹായെ അനുഗ്രഹിക്കണമേ
- കർത്താവേ അനുഗ്രഹിക്കണമേ.
- കർത്താവേ അനുഗ്രഹിക്കണമേ
- മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
- മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
- മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ.
- മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ
- പിതാവായ ദൈവമേ.
- ഞങ്ങളെ അനുഗ്രഹിക്കണമേ.
- പുത്രനായ ദൈവമേ.
- ഞങ്ങളെ അനുഗ്രഹിക്കണമേ.
- പരിശുദ്ധാത്മാവായ ദൈവമേ.
- ഞങ്ങളെ അനുഗ്രഹിക്കണമേ.
- ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ.
- ഞങ്ങളെ അനുഗ്രഹിക്കണമേ.
- പരിശുദ്ധ മറിയമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
- തമ്പുരാന്റെ പുണ്യജനനീ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
- കന്യാസ്ത്രീകൾക്ക് മകുടമായ നിർമ്മല കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
- മിശിഹായുടെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- തിരുസഭയുടെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കരുണയുടെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ദൈവവരപ്രസാദത്തിൻ്റെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- പ്രത്യാശയുടെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- അത്യന്ത വിരക്തിയുള്ള മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സ്നേഹഗുണങ്ങളുടെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സദുപദേശത്തിൻ്റെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സൃഷ്ടാവിൻ്റെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- രക്ഷിതാവിൻ്റെ മാതാവേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വിവേകൈശ്വര്യമുള്ള കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വണക്കത്തിന് ഏറ്റവും യോഗ്യയായിരിക്കുന്ന കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വല്ലഭമുള്ള കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കനിവുള്ള കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വിശ്വസ്തയായിരിക്കുന്ന കന്യകയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- നെറിവിന്റെ ദർപ്പണമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ഞങ്ങളുടെ തെളിവിൻ്റെ കാരണമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ആത്മജ്ഞാനപൂരിത പാത്രമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ബഹുമാനത്തിൻ്റെ പാത്രമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- അത്ഭുതകരമായ ഭക്തിയുടെ പാത്രമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ദാവീദിൻ്റെ കോട്ടയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സ്വർണ്ണാലയമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വാഗ്ദാനത്തിൻ്റെ പെട്ടകമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ആകാശ മോക്ഷത്തിൻ്റെ വാതിലെ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ഉഷകാല നക്ഷത്രമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- രോഗികളുടെ സ്വസ്ഥതയെ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- പാപികളുടെ സാങ്കേതമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കുടിയേറ്റക്കാരുടെ ആശ്വാസമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വ്യാകുലന്മാരുടെ ആശ്വാസമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ക്രിസ്ത്യാനികളുടെ സഹായമേ.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- മാലാഖമാരുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ബാവാന്മാരുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ദീർഘദർശികളുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ശ്ലീഹന്മാരുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വേദസാക്ഷികളുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- വന്ദകരുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കന്യകളുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സകല പുണ്യവാന്മാരുടെയും രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- അമലോത്ഭവയായിരിക്കുന്ന രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- പരിശുദ്ധ ജപമാലയുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കുടുംബങ്ങളുടെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- സമാധാനത്തിന്റെ രാജ്ഞി.
- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
- ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…
- കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ.
- ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…
- കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
- ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…
- കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.