മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.

മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.

പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.

അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.

പിതാവിനെ ബഹുമാനിക്കുന്നവനെഅവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും.

പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.

ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.

പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്റെ അനുഗ്രഹത്തിന് പാത്രമാവുക.

പിതാവിന്റെ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.

മഹത്വം കാംക്ഷിച്ച് പിതാവിനെഅവമാനിക്കരുത്; പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല.

പിതാവിനെ ബഹുമാനിക്കുന്നവന്‍മഹത്വം ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.

മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.

അവന് അറിവു കുറവാണെങ്കിലുംസഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലുംഅവനെ നിന്ദിക്കരുത്.

പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന്അതുപകരിക്കും.

കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.

പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍കര്‍ത്താവിന്റെ ശാപമേല്‍ക്കും. എളിമ

മകനേ, സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുക; ദൈവത്തിന് അഭിമതരായവര്‍ നിന്നെ സ്‌നേഹിക്കും.

നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;

അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കുനീ പാത്രമാകും.

കര്‍ത്താവിന്റെ ശക്തി വലുതാണ്; വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.

അതികഠിനമെന്നു തോന്നുന്നത് അന്വേഷിക്കേണ്ടാ; ദുഷ്‌കരമായത് പരീക്ഷിക്കുകയും വേണ്ടാ.

നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി ചിന്തിക്കുക; നിഗൂഢമായത് നിനക്കാവശ്യമില്ല.

നിനക്കു ദുഷ്‌കരമായവയില്‍ ഇടപെടരുത്; എന്തെന്നാല്‍, മനുഷ്യന് അഗ്രാഹ്യമായകാര്യങ്ങളാണ് നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്.

വിവേകശൂന്യമായ തീരുമാനം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.

അബദ്ധാഭിപ്രായം ചിന്താക്കുഴപ്പംഉണ്ടാക്കിയിട്ടുണ്ട്.

നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും; സാഹസബുദ്ധി അപകടത്തില്‍ ചാടും.

ദുശ്ശാഠ്യമുള്ള മനസ്‌സ് കഷ്ടതകള്‍ക്ക് അടിപ്പെടും; പാപി പാപം കുന്നുകൂട്ടും.

അഹങ്കാരിയുടെ കഷ്ടതകള്‍ക്കുപ്രതിവിധിയില്ല; എന്തെന്നാല്‍, ദുഷ്ടത അവനില്‍വേരുറച്ചു വളരുന്നു.

ബുദ്ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെപൊരുള്‍ ഗ്രഹിക്കുന്നു;വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ്ബുദ്ധിമാന്‍ അഭിലഷിക്കുന്നത്.

ജലം ജ്വലിക്കുന്ന അഗ്‌നിയെ കെടുത്തുന്നതു പോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്.

നന്‍മയ്ക്കുപകരം നന്‍മ ചെയ്യുന്നവന്‍സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്ച ഉണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും.