മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

സര്‍വജ്ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.

കടല്‍ത്തീരത്തെ മണല്‍ത്തരികളുംമഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?

ആകാശത്തിന്റെ ഉയരവും ഭൂമിയുടെവിസ്തൃതിയും പാതാളത്തിന്റെ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?

ജ്ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്ടിക്കപ്പെട്ടത്;

വിവേകപൂര്‍ണമായ അറിവ് അനാദിയാണ്.

ജ്ഞാനത്തിന്റെ വേരുകള്‍ ആര്‍ക്കുവെളിപ്പെട്ടിരിക്കുന്നു?

അവളുടെ സൂക്ഷ്മമാര്‍ഗങ്ങള്‍ ആരറിയുന്നു?

ജ്ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.

കര്‍ത്താവാണ് ജ്ഞാനത്തെ സൃഷ്ടിച്ചത്; അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു; തന്റെ സൃഷ്ടികളിലെല്ലാം അവിടുന്ന് അവളെ പകര്‍ന്നു.

അവിടുന്ന് നല്‍കിയ അളവില്‍അവള്‍ എല്ലാവരിലും വസിക്കുന്നു; തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അവളെ സമൃദ്ധമായി നല്‍കിയിരിക്കുന്നു.

മഹത്വവും ആനന്ദവും സന്തോഷവുംആഹ്ലാദത്തിന്റെ മകുടവുമാണ്കര്‍ത്താവിനോടുള്ള ഭക്തി.

അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; സന്തോഷവും ആനന്ദവും ദീര്‍ഘായുസ്‌സും പ്രദാനംചെയ്യുന്നു.

കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും; മരണദിവസം അവന്‍ അനുഗൃഹീതനാകും.

കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്ടിക്കപ്പെടുന്നു.

മനുഷ്യരുടെ ഇടയില്‍ അവള്‍നിത്യവാസം ഉറപ്പിച്ചു; അവരുടെ സന്തതികളോട് അവള്‍ വിശ്വസ്തത പുലര്‍ത്തും.

കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂര്‍ണതയാണ്; അവള്‍ തന്റെ സത്ഫലങ്ങള്‍ കൊണ്ടു മനുഷ്യരെ തൃപ്തരാക്കുന്നു.

അവളുടെ ഭവനം അഭികാമ്യവസ്തുക്കള്‍കൊണ്ടു നിറയുന്നു;അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും.

കര്‍ത്താവിനോടുള്ള ഭക്തിജ്ഞാനത്തിന്റെ മകുടമാകുന്നു; അതു സമാധാനവും ആരോഗ്യവുംസമൃദ്ധമാക്കുന്നു.

കര്‍ത്താവ് അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്തു; അവിടുന്ന് അറിവും വിവേകവും വര്‍ഷിക്കുന്നു; അവളെ ചേര്‍ത്തണയ്ക്കുന്നവരെ അവിടുന്ന് മഹത്വമണിയിക്കുന്നു.

കര്‍ത്താവിനോടുള്ള ഭക്തിജ്ഞാനത്തിന്റെ തായ്‌വേരാണ്;

ദീര്‍ഘായുസ്‌സ് അവളുടെ ശാഖകളും.

അനീതിയായ കോപത്തിനുന്യായീകരണമില്ല; കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.

ക്ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്റെ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.

തക്കസമയംവരെ അവന്‍ തന്റെ ചിന്ത രഹസ്യമായിവയ്ക്കുന്നു; അനേകര്‍ അവന്റെ വിവേകത്തെ പ്രകീര്‍ത്തിക്കും.

വിജ്ഞാനഭണ്‍ഡാരങ്ങളില്‍ ജ്ഞാനസൂക്തങ്ങള്‍ നിറഞ്ഞിരിക്കുന്നു; എന്നാല്‍, പാപിക്കു ദൈവഭക്തിഅരോചകമാണ്.

ജ്ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ് അത് പ്രദാനം ചെയ്യും.

കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനവുംപ്രബോധനവുമാകുന്നു; അവിടുന്നു വിശ്വസ്തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.

കര്‍ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.

മനുഷ്യരുടെ മുമ്പില്‍ കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്ഷിക്കുക.

വീണ് അവമതി ഏല്‍ക്കാതിരിക്കാന്‍ആത്മപ്രശംസ ഒഴിവാക്കുക.കപടഹൃദയനായ നീ കര്‍ത്താവിനെഭയപ്പെടാത്തതുകൊണ്ട് അവിടുന്ന് നിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി, സമൂഹത്തിന്റെ മുമ്പാകെ നിന്നെതാഴ്ത്തും.